Sections

സ്വർണവില വീണ്ടും കൂടി; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 960 രൂപ

Monday, Sep 04, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,240 രൂപയായി വർധിച്ചു. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. 

ഓഗസ്റ്റ് 17 മുതൽ 21 വരെ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,280 രൂപയ്ക്ക് വിപണനം നടന്ന സ്വർണത്തിന് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ വർധിച്ചത് 960 രൂപയാണ്. തുടർച്ചയായ ഈ വില വർധനവ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,530 രൂപയായി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.