Sections

ഇന്നും കൂപ്പുകൂത്തി സ്വർണവില; 42000 രൂപയിലേക്ക്

Tuesday, Oct 03, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്നും സ്വർണവില കൂപ്പുകൂത്തി. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,080 രൂപയിലേക്ക് താഴ്ന്നു. 2023 മാർച്ച് 14ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 60 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,260 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിലുള്ള ഇടിവ് തുടരുകയാണ്. ഒരാഴ്ചകൊണ്ട് 1.880 രൂപയുടെ ഇടിവാണ് സ്വർണം നേരിട്ടത്. സെപ്റ്റംബർ 4ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,240 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് ഒരു മാസം കൊണ്ട് 2,160 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.