- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില സെപ്റ്റംബർ 29 വിൽപ്പന നടന്ന 42,920 രൂപ എന്ന നിരക്കിലേക്ക് ഉയർന്നു.
ഒക്ടോബർ 5 ന് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 41,920 രൂപയിലേക്ക് കൂപ്പുകൂത്തിയ സ്വർണവില പിന്നീട് അഞ്ച് ദിനം തുടർച്ചായ വില വർധനവ് രേഖപ്പെടുത്തി. അഞ്ച് ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവാണ് സ്വർണവിലയിൽ സംഭവിച്ചത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,365 രൂപയാണ്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.