Sections

തിരികെ കയറി സ്വർണവില; ഇന്ന് 240 രൂപയുടെ വർധന

Friday, Nov 10, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന വില ഇടിവിന് വിരാമമിട്ടുകൊണ്ട് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,800 രൂപയായി വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപ വർധിച്ച് 5,600 രൂപയായി ഉയർന്നു.

നവംബർ 3 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപയിലേക്ക് കുതിച്ചുയർന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഇടിയുകയായിരുന്നു. അഞ്ച് ദിവസം കൊണ്ട് 720 രൂപയുടെ ഇടിവ് നേരിട്ട സ്വർണം ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 44,560 രൂപയിലേക്ക് എത്തിയിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.