- Trending Now:
കഴിഞ്ഞ ആഴ്ചകളിലെ വില ഇടിവിന് വിരാമമിട്ടുകൊണ്ട് സ്വർണവില മുകളിലേക്ക്. ഒക്ടോബർ 5 ന് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 41,920 രൂപയിലേക്ക് കൂപ്പുകൂത്തിയ സ്വർണവില ഇന്നലെയും ഇന്നുമായി തിരികെ കയറുകയാണ്. ഇന്ന് സ്വർണവിലയിൽ പവന് 200 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,200 രൂപയിലേക്ക് കുതിച്ചുയർന്നു. കഴിഞ്ഞ രണ്ട് ദിനം കൊണ്ട് 280 രൂപയുടെ വർധനവ് സ്വർണവിലയിൽ സംഭവിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർധിച്ച് 5,275 രൂപയിലെത്തി.
സെപ്റ്റംബർ 25 മുതൽ ഓക്ടോബർ 5 വരെ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് നേരിട്ടിരുന്നു. 10 ദിവസം കൊണ്ട് 2,040 രൂപയുടെ ഇടിവ് സ്വർണം നേരിട്ടിരുന്നു. അവിടെ നിന്നാണ് സ്വർണവില ഇപ്പോൾ തിരികെ കയറുന്നത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.