- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് കുതിച്ച് കയറ്റം. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,240 രൂപയിലേക്ക് ഉയർന്നു. നവംബർ 3ന് വിൽപ്പന നടന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപയിൽ നിന്നും കേവലം 40 രൂപയുടെ വ്യത്യാസം മാത്രമാണ് ഇന്നത്തെ വിലയിലുള്ളത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 60 രൂപ വർധിച്ച് 5,655 രൂപയായി ഉയർന്നു.
നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയ സ്വർണത്തിന് അടുത്ത രണ്ട് ദിവസം 400 രൂപയുടെ സംഭവിച്ചിരുന്നു. എന്നാൽ ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നതോടെ വീണ്ടും വിലകുറയുമെന്ന് ഉപഭോക്താക്കൾ പ്രതീക്ഷിച്ചിരിക്കെയാണ് വിലയിലുള്ള കുതിച്ച് കയറ്റം സംഭവിച്ചത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.