Sections

ഉപഭോക്താക്കൾക്ക് മികച്ച അവസരം; ഇന്നും ഇടിഞ്ഞ് സ്വർണവില

Monday, Oct 02, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിലുള്ള ഇടിവ് തുടരുന്നു. ഇന്നും സ്വർണവില കുറഞ്ഞു. 120 രൂപയുടെ കുറവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,560 രൂപയിലേക്ക് താഴ്ന്നു. മാർച്ച് 15 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 15 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,320 രൂപയായി കുറഞ്ഞു.

സ്വർണവിലയിലുണ്ടായ തുടർച്ചയായ ഇടിവ് ഉപഭോക്താക്കൾക്ക് അവസരമായി മാറിയിരിക്കുകയാണ്. സെപ്റ്റംബർ 4ന് 44,240 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് ഇപ്പോൾ വില തർച്ച ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബർ 25 ശേഷം സ്വർണവില തുടർച്ചയായി ഇടിവ് നേരിടുകയാണ്. കഴിഞ്ഞ 6 ദിവസം കൊണ്ട് 1,400 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചത്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.