Sections

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം തിരികെ കയറി സ്വർണവില

Thursday, Nov 02, 2023
Reported By Admin
Gold

സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസമുണ്ടായ വില ഇടിവിന് അവസാനം കുറിച്ചുകൊണ്ട് സ്വർണവില ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,200 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപയുടെ വർധനവ് സംഭവിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,650 രൂപ.

ഒക്ടോബർ 28 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 45,920 രൂപയിലേക്ക് സ്വർണവില കുതിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ തുടർച്ചയായി മൂന്ന് ദിനം കൊണ്ട് 800 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.