Sections

സ്വർണവില കുതിച്ചുയർന്നു; വീണ്ടും റെക്കോർഡ് വിലയിലേക്ക്

Monday, Nov 27, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,880 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുടെ വർധനയുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,735 രൂപ.

ഒക്ടോബർ 28ന് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 45,920 രൂപയിൽ നിന്നും കേവലം 40 രൂപയുടെ കുറവ് മാത്രമാണ് ഇന്നത്തെ വിലയിൽ നിന്നുമുള്ളത്. സ്വർണം റെക്കോർഡ് വില ഭേദിച്ച് 46,000 രൂപയിലേക്ക് ഉയരുമൊയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 44,360 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വില കുതിച്ചുയരുകയായിരുന്നു. നവംബർ 13ലെ വിലയും ഇന്നത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോൾ 1,520 രൂപയുടെ കുതിച്ച് കയറ്റമാണ് കാണുവാനാകുന്നത്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.