Sections

റെക്കോർഡ് ഭേദിച്ച് സ്വർണം; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Wednesday, Nov 29, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി 46,000 രൂപ കടന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം വർധിച്ചത് 600 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,480 രൂപയിലേക്ക് കുതിച്ച് കയറി. ഒക്ടോബർ 28ന് രേഖപ്പെടുത്തിയ അന്നുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കായ 45,880 രൂപയാണ് പഴങ്കഥയായി മാറിയത്.

നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 44,360 രൂപയിലെത്തിയതിന് ശേഷം സ്വർണവിലയിൽ തുടർച്ചയായി വർധനവ് സംഭവിക്കുന്നുണ്ടായിരുന്നു. നവംബർ 13ലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 2,120 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 75 രൂപ വർധിച്ച് 5,810 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.