- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,680 രൂപയിലേക്ക് കുതിച്ചുയർന്നു. ഇത് നവംബർ മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർധിച്ച് 5,710 രൂപയിലേക്ക് ഉയർന്നു.
നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 44,360 രൂപയിലേക്ക് താഴ്ന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ ഉയരുകയായിരുന്നു. നവംബർ 13ലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 1,320 രൂപയുടെ വർധനവാണ് സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്.
ഒക്ടോബർ 28ന് വിൽപ്പന നടന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 45,920 രൂപയിലേക്ക് കേവലം 240 രൂപയുടെ വ്യത്യാസമാത്രമാണ് ഇന്നത്തെ സ്വർണവിലയിൽനിന്നുമുള്ളത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.