- Trending Now:
സംസ്ഥാനത്ത് തുടർച്ചായി വില വർധിച്ച് സ്വർണം. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 42,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 5,335 രൂപയിലേക്ക് ഉയർന്നു.
തുടർച്ചയായ നാലാം ദിനമാണ് സ്വർണവിലയിൽ വർധനവ് സംഭവിക്കുന്നത്. കൂടാതെ ശനിയാഴ്ച ഒരു ദിവസം തന്നെ രണ്ട് തവണ വില വർധിക്കുക എന്ന അപൂർവ്വതയും സംഭവിച്ചിരുന്നു. ശനിയാഴ് രാവിലെ 200 രൂപ വർധിച്ച സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം വീണ്ടും 320 രൂപയുടെ വർധനവ് സംഭവിച്ചു. ശനിയാഴ് മാത്രം രണ്ട് തവണയായി 520 രൂപയുടെ വർധന് സ്വർണത്തിനുണ്ടായി. ഓക്ടോബർ അഞ്ചിന് കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 41,920 രൂപയ്ക്ക് വിപണം നടന്ന സ്വർണത്തിന് അഞ്ച് ദിനം കൊണ്ട് 760 രൂപയുടെ വർധനവുണ്ടായി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.