Sections

സ്വർണവില മുകളിലേക്ക് തന്നെ; ഇന്നും വില വർധിച്ചു

Tuesday, Sep 19, 2023
Reported By Admin
Gold Rate

ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിച്ചുകൊണ്ട് സ്വർണവില ഇന്നും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണവില തുടർച്ചയായി വർധനവ് രേഖപ്പെടുത്തുകയാണ്. സെപ്റ്റംബർ 14ന് ശേഷം ഇതുവരെ 560 രൂപയുടെ വർധനവ് സ്വർണവിലയിൽ സംഭവിച്ച് കഴിഞ്ഞു. ആഗോള വിപണിയിൽ സ്വർണവില രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും ഡോളർ ദുർബലമായതുമാണ് ആഭ്യന്തര വിപണിയിൽ സ്വർണവില തുടരെ ഉയരുന്നതിന് കാരണമായിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 15 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,520 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.