- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,560 രൂപ എന്ന കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,570 രൂപയായി. ഇതിന് മുൻപ് ജൂലൈ മാസം 20ന് ആണ് ഇതെ തുകയ്ക്ക് സ്വർണം വിൽപ്പന നടന്നത്.
ജൂലൈ മാസത്തിന് ശേഷം സ്വർണവില ഏറിയും കുറഞ്ഞുമിരുന്നെങ്കിലും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെ തുടർച്ചയായി വില ഇടിയുന്ന അവസ്ഥയിലേക്ക് മാറി. സ്വർണത്തിൽ നിക്ഷേപം നടത്താൻ ഉദ്ദേശിച്ചവരൊക്കെ ഇതൊരവസരമായി കണ്ട് നിക്ഷേപം നടത്തി തുടങ്ങിയപ്പോഴേയ്ക്കും ഒക്ടോബർ 6 മുതൽ വീണ്ടും സ്വർണത്തിന്റെ വില കുതിച്ചുയരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
ഒക്ടോബർ 5 കഴിഞ്ഞ ആറ് മാസത്തിനിടയിലേ ഏറ്റവും കുറഞ്ഞ നിരക്കായ 41,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൽ 2,640 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.