- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ കുതിപ്പ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനയാണ് ഇന്ന് മാത്രം സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഇതുവരെയുള്ള സകല റെക്കോർഡുകളും ഭേദിച്ച് 49,440 രൂപയിലേക്ക് കുതിച്ചുയർന്നു.
മാർച്ച് മാസം മാത്രം ഇത് 7-ാം തവണയാണ് ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണവിലയിൽ ഭേദിക്കപ്പെടുന്നത്.
മാർച്ച് ഒന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 46,320 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് പിന്നീട് വില കുത്തനെ വർധിച്ചിരിക്കുന്നത്. മാർച്ച് ഒന്നിലെ വിലയുമായി തട്ടിച്ച് നോക്കുമ്പോൾ ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൽ 3,120 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് 100 രൂപ വർധിച്ച് 6,180 രൂപയായി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.