- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുറിച്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന നിലയിൽ നിന്നും സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ 48,640 രൂപയായി ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു.
മാർച്ച് മാസം ആയതിൽ പിന്നെ സ്വർണവില കുതിച്ചുയരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. മാർച്ച് മാസത്തിൽ ഇതുവരെ 6 തവണയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണവിലയിൽ തിരുത്തിക്കുറിക്കപ്പെട്ടത്.
മാർച്ച് 1ന് 46,320 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് പിന്നീട് പലപ്പോഴായി വില കുതിച്ചുയരുകയായിരുന്നു. മാർച്ച് ഒന്നിലെ നിരക്കിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 2,320 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,080 രൂപ
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.