- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 48,480 രൂപയായി വർധിച്ചു.
ഇന്നലെ സ്വർണത്തിന് 320 രൂപയുടെ ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വില വർധനവിന് ശേഷമാണ് ഇന്നലെ വിലയിൽ ഇടിവ് നേരിട്ടത്. ഇന്നലെ വിലയിലുണ്ടായ ഇടിവിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെയാണ്. ആശങ്കയുയർത്തിക്കൊണ്ട് ഇന്ന് വീണ്ടും വില വർധനവ് ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർധിച്ച് 6,060 രൂപയിലെത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.