- Trending Now:
സംസ്ഥാനത്ത് രണ്ട് ദിനമായി തുടർന്ന് പോന്ന വില വർധനയ്ക്ക് ശേഷം ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണം ശനിയാഴ്ച വിൽപ്പന നടന്ന 46,240 രൂപയ്ക്ക്തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്.
ജനുവരി 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് പിന്നീടുള്ള രണ്ട് ദിനം തുടർച്ചയായി വില വർധിച്ചത്. രണ്ട് ദിവസത്തിനിടെ 320 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചത്. ഡിസംബർ 20 ശേഷം ആദ്യമായി സ്വർണവില 46,000 രൂപയിലും താഴേയ്ക്ക് വന്നത് ജനുവരി പതിനെട്ടിനായിരുന്നു.
നേരത്തെ ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിൽ നിന്നുമാണ് നിരന്തരം വിലയിലുണ്ടായ ഇടിവിനെത്തുടർന്ന് സ്വർണവില ജനുവരി 18ന് 45,920 രൂപയിലേക്ക് എത്തിയത്.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,780 രൂപ.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.