- Trending Now:
സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടർന്ന പോന്ന വിലവർധനയ്ക്ക് തടയിട്ടുകൊണ്ട് ഇന്ന് സ്വർണത്തിന് വില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,440 രൂപയായി കുറഞ്ഞു. ജനുവരി 11ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 46,080 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു. മൂന്ന് ദിനം കൊണ്ട് 440 രൂപയുടെ വർധന സംഭവിച്ച് ഇന്നലെ 46,520 രൂപയിലേക്ക് സ്വർണവില ഉയർന്നിരുന്നു.
നേരത്തെ, ജനുവരി 2 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 47,000 രൂപയിൽ നിന്നും തുടർച്ചയായി വില ഇടിഞ്ഞാണ് ജനുവരി 11 46,080 രൂപയിലേക്ക് സ്വർണവില വീണത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കുറഞ്ഞ് 5,805 രൂപയായി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.