Sections

മാറ്റമില്ലാതെ സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടരുന്നു

Thursday, Sep 14, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണ നിരക്കിൽ മാറ്റമില്ല. ഇന്നലെ വിപണനം നടന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,600 രൂപയ്ക്ക് തന്നെയാണ് ഇന്നും സ്വർണം വിപണനം നടക്കുന്നത്. ഇന്നലെ മാത്രം സ്വർണവിലയിൽ വന്നത് 240 രൂപയുടെ കുറവാണ്.

കഴിഞ്ഞ 10 ദിവസത്തിനിടയ്ക്ക് 640 രൂപയുടെ കുറവും സംഭവിച്ചിട്ടുണ്ട്. സ്വർണവിലയിൽ കുറവ് സംഭവിച്ചത് ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും ഇനിയും വില കുറയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുമുണ്ട്. ഓഗസ്റ്റ മാസം ചാഞ്ചാട്ടം തുടർന്ന സ്വർണവില പിന്നീട് പടിപടിയായി ഉയർന്ന് സെപ്റ്റംബർ 4ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,240 രൂപയിലേക്ക് എത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,450 രൂപയാണ്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.