- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം വർധിച്ചത് 1,120 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഓഗസ്റ്റ് 1ന് വിൽപ്പന നടന്ന കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 44,320 രൂപയിലേക്ക് തിരികെ കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 140 രൂപ വർധിച്ച് 5,540 രൂപയിലേക്ക് ഉയർന്നു.
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെ തുടർച്ചയായി വില കുറഞ്ഞ സ്വർണം, ഒക്ടോബർ 5 ആയപ്പോഴേയ്ക്കും കഴിഞ്ഞ ആറ് മാസത്തിനിടിയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 41,920 രൂപയിലേക്ക് കൂപ്പുകൂത്തിയിരുന്നു. എന്നാൽ ഒക്ടോബർ 6 മുതൽ സ്ഥിതി മാറി, പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില വർധിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. കുത്തനെയുള്ള വില തകർച്ച മുതലെടുത്ത് സ്വർണത്തിൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടിരുന്ന ഉപഭോക്താക്കൾക്ക് പെട്ടെന്നുണ്ടായ വില വർധനവ് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.