- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് ശനിയാഴ്ച വിൽപ്പന നടന്ന 44,440 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,555 രൂപയായി.
നവംബർ 3ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപയിലെത്തിയതിന് ശേഷം സ്വർണവിലയിൽ ഏറ്റക്കുറച്ചിൽ തുടർക്കഥയാവുകയാണ്. രണ്ട് ദിവസം വിലയിൽ ഇടിവുണ്ടാകുമ്പോൾ അതിനടുത്ത ദിവസം വീണ്ടും വില വർധിക്കുന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.