- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ആറ് ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും സ്വർണവിലയിൽ വർധനവ് ഉണ്ടാകുന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,760 രൂപയിലേക്ക് ഉയർന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 43,600 രൂപയിൽ സ്വർണം വിൽപ്പന നടക്കുന്നതിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെയാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ വർധിച്ച് 5,470 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.