Sections

വീണ്ടും ഇടിഞ്ഞ് സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

Saturday, Nov 11, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 44,440 രൂപയിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപ കുറഞ്ഞ് 5,555 രൂപയിലേക്ക് എത്തി.

ഇന്നലെ സ്വർണത്തിന് 240 രൂപയുടെ വർധനവുണ്ടായിരുന്നു. നവംബർ 3ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപയിലെത്തിയതിന് ശേഷം 5 ദിനം തുടർച്ചയായി വില കുറഞ്ഞിരുന്നു. തുടർച്ചയായി വില കുറഞ്ഞുവരുന്നതിനിടയിലാണ് ഇന്നലെ വീണ്ടും വില വർധിച്ചത്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.