- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇന്നത്തെ വർധനവോടെ സ്വർണവില വീണ്ടും 44,000 രൂപ കടന്നു. 44,040 രൂപയ്ക്കാണ് ഇന്ന് സ്വർണം വിപണനം നടക്കുന്നത്.
ശനിയാഴ്ചയും സ്വർണത്തിന് 160 രൂപ വർധിച്ചിരുന്നു. സെപ്റ്റംബർ 14ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,600 രൂപയിൽ വിപണനം നടന്ന സ്വർണത്തിന് കഴിഞ്ഞ നാല് ദിവസം കൊണ്ട് മാത്രം 440 രൂപയുടെ വർധനവുണ്ടായിക്കഴിഞ്ഞു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപ വർധിച്ച് 5,505 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.