Sections

വീണ്ടും കുതിച്ചുയർന്ന് സ്വർണവില

Wednesday, Oct 18, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന വില ഇടിവിന് തടയിട്ടുകൊണ്ട് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,360 രൂപയിലേക്ക് കുതിച്ചുയർന്നു.

ഒക്ടോബർ 6 മുതൽ 15 വരെ സ്വർണവിലയിൽ തുടർച്ചയായി വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിനമായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതിൽ സ്വർണപ്രേമികൾ ആശ്വസിച്ചിരിക്കെയാണ് വീണ്ടും വില വർധനവ് സംഭവിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 50 രൂപ വർധിച്ച് 5,545 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.