- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് വീണ്ടും വർധനയുണ്ടായത്.
സ്വർണവില ഡിസംബർ 4ന് കുറിച്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 47,080 രൂപ കടന്ന് മുന്നേറുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. ഒക്ടോബർ 5ന് 41,920 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണമാണ് രണ്ട് മാസം പിന്നിടുമ്പോൾ 46,000 രൂപ കടന്ന് മുന്നേറുന്നത്.
ഡിംസബർ 4ന് 47,080 രൂപയിലെത്തിയെങ്കിലും സ്വർണവിലയിലെ ചാഞ്ചാട്ടം കാരണം ഡിസംബർ 13 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിലേക്ക് സ്വർണവില ഇടിഞ്ഞിരുന്നു. എന്നാൽ വീണ്ടും വിലയിലുണ്ടാകുന്ന അനിശ്ചിതത്വം തുടരുകയും വീണ്ടും 46,400 രൂപയിലേക്ക് ഉയരുകയുമായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപയുടെ വർധനയുണ്ടായി. 5,800 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.