- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുതിച്ച് കയറ്റം. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവാണ് ഇന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,000 രൂപ കടന്ന് മുന്നേറി.
ഏപ്രിൽ മാസം മാത്രം പത്താം തവണയാണ് ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണവിലയിൽ തിരുത്തിക്കുറിക്കപ്പെടുന്നത്. 800 രൂപയുടെ വർധനയോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,760 രൂപയായി കുതിച്ചുയർന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 100 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,720 രൂപയായി ഉയർന്നു.
24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് 872 രൂപയുടെ വർധനയുണ്ടായി. 58,648 രൂപയാണ് 24 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 109 രൂപ വർധിച്ച് 7,331 രൂപയിലേക്ക് ഉയർന്നു.
18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 872 രൂപ വർധിച്ച് 43,984 രൂപയിലേക്ക് എത്തിയപ്പോൾ 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 82 രൂപ വർധിച്ച് 5,498 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.