- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 960 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,280 രൂപയായി വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 120 രൂപ വർധിച്ച് 6,535 രൂപയായി ഉയർന്നു.
ഏപ്രിൽ മാസം മാത്രം ഇത് നാലാം തവണയാണ് ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണം തിരുത്തിക്കുറിക്കുന്നത്.
ഏപ്രിൽ 1ന് 50,880 രൂപയിലെത്തിയും ഏപ്രിൽ 3ന് 51,280 രൂപയായും ഏപ്രിൽ 4ന് 51,680 രൂപയായും സ്വർണവില വർധിച്ച് റെക്കോർഡ് തിരുത്തിയിരുന്നു.
ഏട്ട് ഗ്രാം 24 കാരറ്റ് സ്വർണം ഇന്ന് 1,048 രൂപ വർധിച്ച് 57,032 രൂപയിലെത്തിയപ്പോൾ 24 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 131 രൂപ വർധിച്ച് 7,129 രൂപയിലേക്ക് ഉയർന്നു.
18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ച് 784 രൂപ. 42,776 രൂപയാണ് 18 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. 18 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 98 രൂപ വർധിച്ച് 5,347 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.