- Trending Now:
സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1200 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇതോടെ 44,240 രൂപയായി. ഗ്രാമിന് 150 രൂപയുടെ വർധനവ് സംഭവിച്ചു. ഒരു ഗ്രാം സ്വർണത്തിന് 5,530 രൂപയായി. ഇന്നലെ പവന് 200 രൂപ വർധിച്ചിരുന്നു. ഈ മാസം തുടക്കത്തിൽ 41,280 രൂപയിൽ ഇടപാട് നടന്ന സ്വർണമാണ് പിന്നീടുള്ള ദിവസങ്ങളിൽ വില വർധിച്ച് സർവകാല റെക്കോർഡായ 44,240 ൽ എത്തി നിൽക്കുന്നത്. 2,960 രൂപയുടെ വർധനവാണ് ഒന്നാം തീയതിയിലെ വിലയിൽ നിന്നും ഇന്നത്തെ വിലയിൽ എത്തി നിൽക്കുമ്പോൾ സംഭവിച്ചിട്ടുള്ളത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയിലെ ബാങ്കുകളുടെ തകർച്ചയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിലും സ്വർണവിലയിൽ വർധനവ് പ്രതീക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.