- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഇന്ന് സ്വർണവിലയിൽ സംഭവിച്ചത്. ഇതോടെ മാർച്ച് 15ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 42,680 രൂപയിലേക്ക് സ്വർണവില താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപ കുറഞ്ഞ് 5,335 രൂപയായി.
തുടർച്ചയായ അഞ്ചാം ദിനമാണ് സ്വർണവിലയിൽ കുറവുണ്ടാകുന്നത്. അഞ്ച് ദിവസംകൊണ്ട് 1,280 രൂപയുടെ കുറവ് ഒരു പവൻ സ്വർണത്തിന് സംഭവിച്ചു.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വില ഇടിവും ആഭ്യന്തര വിപണിയിലുണ്ടായ ഡിമാന്റ് കുറവുമാണ് സ്വർണവിലയുടെ ഇടിവിന് കാരണമായിത്തീർന്നത്. സ്വർണവിലയിലുണ്ടായ വലിയ തകർച്ച വിപൽപ്പനയിൽ ഉയർച്ചയുണ്ടാക്കുമെന്ന പ്രത്യാശയിലാണ് വ്യാപാരികൾ.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.