- Trending Now:
നിങ്ങൾക്ക് സ്വർണ്ണ പണയ വായ്പ ലഭിക്കാൻ ബാങ്കിൽ പോകേണ്ടതില്ല. ബാങ്കിൽ പോകാതെ വീട്ടിലിരുന്ന് തന്നെ തന്നെ പൈസ ലഭിക്കാനുള്ള നിരവധി സംവിധാനങ്ങൾ ഇപ്പോഴുണ്ട്.ചില ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും (NBFC-കളും) നിങ്ങളുടെ വീട്ടുവാതിൽക്കൽ സ്വർണ്ണ വായ്പകൾ നൽകാനെത്തും.
എടിഎമ്മിലൂടെ ഇനി സ്വര്‍ണ്ണം വാങ്ങാം; പുതിയ സൗകര്യമൊരുക്കി ഗോള്‍ഡ്സിക്ക ലിമിറ്റഡ്
... Read More
ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഐഎഫ്എൽ ഫിനാൻസ്, ഗോൾഡ് ലോൺ എൻബിഎഫ്‌സികൾ, ഇൻഡെൽ മണി, മണപ്പുറം എന്നിവയുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, വായ്പാ വെബ്‌സൈറ്റുകളായ റുപീക്, റുപ്‌ടോക്, ധന്ദർ ഗോൾഡ് മുതലായവയും നിങ്ങളുടെ വീട്ടുവാതിൽക്കൽ സ്വർണ വായ്പയുമായി എത്തും.
തത്സമയ ഇടപാടുകൾ നടത്തി ഇന്ത്യ ചൈനയെ മറികടന്നു... Read More
1: ഗോൾഡ് ലോൺ ലഭിക്കുന്നതിന്, വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വാതിൽപ്പടി സേവനം വഴി ഗോൾഡ് ലോണിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
2: നടപടികൾക്കായി ഒരു ലോൺ മാനേജർ നിങ്ങളുടെ വീട് സന്ദർശിക്കും. എല്ലാ വിവരങ്ങളും സ്വർണ്ണത്തിൻറെ തൂക്കം അടക്കം പരിശോധിക്കും.
3: ഐഡന്റിറ്റി പ്രൂഫായി നിങ്ങൾക്ക് ഒരു ആധാർ,പാൻ എന്നിവയോ അഡ്രസ് പ്രൂഫായി വൈദ്യുതി ബില്ലോ ടെലിഫോൺ ബില്ലോ ഉപയോഗിക്കാം. സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ഫോട്ടോയും ആവശ്യമാണ്.
ഷെയർ മാർക്കറ്റ് ലൈവ് അപ്ഡേറ്റ്... Read More
ഇത് കമ്പനികൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഫെഡറൽ ബാങ്കിൽ നിന്ന് ഒരു സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിച്ചാൽ, നിങ്ങൾക്ക് നേടാനാകുന്ന ഏറ്റവും കുറഞ്ഞ തുക 50,000 രൂപയും പരമാവധി തുക 1 കോടി രൂപയുമാണ്. സ്വീകരിക്കുന്ന സ്വർണ്ണത്തിൻറെ അളവും പല ബാങ്കുകളിലും വ്യത്യസ്തമാണ്. ചിലയിടത്ത് ഒരു പവനിൽ കുറവുള്ള സ്വർണം സ്വീകരിക്കാറില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.