Sections

ജനുവരി 01 മുതൽ ഇ-വേ ബിൽ നിർബന്ധമാക്കി

Wednesday, Jan 01, 2025
Reported By Admin
Kerala E-Way Bill Rules for Gold and Precious Stones 2025

ജനുവരി 01 മുതൽ സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും (HSN Chapter 71) 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി.

അപ്രകാരമുള്ള സംസ്ഥാനത്തിന് അകത്തുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും (എക്സിബിഷൻ, ജോബ് വർക്ക്, ഹാൾമാർകിങ് തുടങ്ങിയവ), രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് വാങ്ങുന്ന സന്ദർഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി അല്ലെങ്കിൽ സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കിൽ 2025 ജനുവരി 01 മുതൽ ചരക്ക് നീക്കം നടത്തുന്നതിന് മുൻപ് ഇ-വേ ബില്ലിന്റെ പാർട്ട്-എ ജനറേറ്റ് ചെയ്യേണ്ടതാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ -10/2024 സ്റ്റേറ്റ് ടാക്സ് തീയതി 27/12/2024 ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.