- Trending Now:
കൊച്ചി: ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസ് ബ്രാൻഡ് അംബാസഡറായ ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം ചേർന്ന് തങ്ങളുടെ ഏറ്റവും പുതിയ കാമ്പെയ്ൻ ദേശ് കി തിജോരി' ആരംഭിച്ചു. ഗോദ്റെജ് ഗ്രൂപ്പിൻറെ പതാകവാഹക കമ്പനിയായ ഗോദ്റെജ് & ബോയ്സിൻറെ ബിസിനസ് യൂണിറ്റ് അവരുടെ മാർക്കറ്റിംഗ് കാമ്പെയ്നിൻറെ ഭാഗമായി 'ലോക്കർ ഓൺ വീൽസ്' പോലെയുള്ള ഒരു സ്മാർട്ട് വാൻ രൂപകൽപ്പന ചെയ്തു.
ഹോം ക്യാമറകൾ, സിസിടിവികൾ, മറ്റ് ഹോം സെക്യൂരിറ്റി സൊല്യൂഷനുകൾക്കൊപ്പം ഡിജിറ്റൽ ലോക്കറുകൾ തുടങ്ങിയ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ ഈ വാഹനത്തിലുണ്ട്. സ്മാർട്ടർ ഹോം സെക്യൂരിറ്റി സൊല്യൂഷനുകൾ സ്വീകരിക്കുന്നതിനും ഹോം സെക്യൂരിറ്റിക്ക് മുൻഗണന നൽകുന്നതിനും വീട്ടുടമകളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് വാനിനുള്ളിലെ സ്മാർട്ട് ഹോം.
ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന കാമ്പെയ്ൻ ഫ്ളാഗ് ഓഫ് ചെയ്തു. കാമ്പെയ്ൻ 100 ദിവസത്തിനുള്ളിൽ 100 നഗരങ്ങളിലുടനീളം 'ലോക്കർ ഓൺ വീൽസ' യാത്രകൾ നടത്തും.
കാമ്പെയിൻറെ ഭാഗമായി മുംബൈയിൽ തുടങ്ങി കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ നീളുന്ന യാത്രയ്ക്കായി നാല് വാനുകൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. 100 ദിവസത്തിനുള്ളിൽ ഈ വാനുകൾ 100 നഗരങ്ങളിൽ സഞ്ചരിക്കും അതുവഴി തങ്ങളുടെ സുരക്ഷയുടെ സന്ദേശം എല്ലായിടത്തും എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസിൻറെ സീനിയർ വൈസ് പ്രസിഡൻറും ബിസിനസ് ഹെഡുമായ ശ്രീ പുഷ്കർ ഗോഖലെ പറഞ്ഞു.
2023 എആർആർസി: അഞ്ചാം റൗണ്ടിലും നിർണായക പോയിൻറുകളുമായി ഹോണ്ട റേസിങ് ഇന്ത്യ ടീം... Read More
ധാരാളം യാത്ര ചെയ്യുകയും വീടിന് പുറത്ത് ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ എൻറെ വീടിൻറെയും പരിസരത്തിൻറെയും സുരക്ഷയുടെ ആവശ്യം പൂർണ്ണമായും മനസ്സിലാക്കുന്നു. ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷനുമായി സഹകരിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണെന്ന് ഗോദ്റെജ് ബോളിവുഡ് താരവും സെക്യൂരിറ്റി സൊല്യൂഷൻസ് ബ്രാൻഡ് അംബാസഡറുമായ ആയുഷ്മാൻ ഖുറാന പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.