Sections

ഗോദ്റെജ് ലേ അഫയറിൻറെ ആറാമത് എഡിഷൻ സംഘടിപ്പിച്ചു

Thursday, Apr 18, 2024
Reported By Admin
Godrej L'Affaire's Sixth Edition

കൊച്ചി: ലൈഫ് സ്റ്റൈൽ രംഗത്തെ ആധുനിക പ്രവണതകൾ അവതരിപ്പിച്ചു കൊണ്ട് ഗോദ്റെജ് ഇൻഡസ്ട്രീസും അനുബന്ധ കമ്പനികളും ചേർന്ന് ഗോദ്റെജ് ലേ അഫയറിൻറെ ആറാമത് എഡിഷൻ സംഘടിപ്പിച്ചു. 1500-ൽ ഏറെ വ്യക്തികൾ പങ്കെടുത്ത ആധുനിക ലൈഫ്സ്റ്റൈൽ സംബന്ധിച്ച ഈ പരിപാടിയിൽ അൻപതിലേറെ ബ്രാൻഡുകളുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. എച്ച്എസ്ബിസി ഇന്ത്യയാണ് ഗോദ്റെജ് ലേ അഫയർ അവതരിപ്പിച്ചത്.

ഉപഭോക്താക്കൾക്ക് ആഴത്തിലുള്ള ആധികാരികവും വ്യക്തിഗതവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതായിരുന്നു ഗോദ്റെജ് ലേ അഫയർ എന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്റെജ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ തന്യ ദുബാഷ് പറഞ്ഞു.

ഊർജ്ജസ്വലമായ ലൈഫ്സ്റ്റൈൽ സമൂഹം ഒരുമിച്ചെത്തുന്നതായിരുന്നു ഗോദ്റെജ് ലേ അഫയറിനായുള്ള തങ്ങളുടെ സഹകരണത്തിലൂടെ കാണാനായതെന്ന് എച്ച്എസ്ബിസി ഇന്ത്യ കസ്റ്റമേഴ്സ് പ്രൊപോസിഷൻസ്, ഡിജിറ്റൽ ആൻറ് മാർക്കറ്റിങ് മേധാവി ജസ്വിന്ദർ സോധി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.