- Trending Now:
കൊച്ചി: ഗോദ്റെജ് വ്യവസായ ഗ്രൂപ്പിൻറെ മീഡിയ ലൈഫ്സ്റ്റൈൽ പ്ലാറ്റ്ഫോമായ ഗോദ്റെജ് ലഫയർ ദീപാവലിയിലെ അവരുടെ സ്വീകാര്യതയുടെ ആഘോഷം എന്ന ഹാഷ്ടാഗ് 'CelebratingAcceptance' പ്രചാരണത്തിൻറെ തുടർച്ചയോടെ പ്രണയത്തിൻറെയും ബന്ധങ്ങളുടെയും ഹൃദയംഗമമായ ആഘോഷം വ്യാപിപ്പിക്കുന്നു.
സ്വവർഗ ദമ്പതികളുടെ വൈകാരികമായ യാത്രയെ ചിത്രീകരിക്കുന്നതിലൂടെ, ബന്ധങ്ങളിലെ സ്വീകാര്യതയുടെയും സമത്വത്തിൻറെയും യഥാർത്ഥ അർത്ഥം അവതരിപ്പിക്കാനാണ് ചിത്രം ലക്ഷ്യമിടുന്നത്. വൈവിധ്യമില്ലാത്തതും മുൻവിധികളും തുടരുന്ന ഒരു ലോകത്ത് ഗോദ്റെജ് ലഫയർ ഈ പക്ഷപാതങ്ങളെ ശക്തമായ ഒരു ബ്രാൻഡ് ചിത്രത്തിലൂടെ വെല്ലുവിളിക്കാൻ ശ്രമിക്കുകയാണ്.
കുട്ടിയായ ഷെലോക്കിന് പ്രണയത്തെയും കുടുംബത്തെയും കുറിച്ച് മനസിലാക്കാൻ സഹായിക്കുന്ന അയൽക്കാരിയായ ആൻറിയുമായുള്ള ആശയവിനിമയത്തെ കേന്ദ്രീകരിച്ചാണ് കഥ. ദീപാവലി ആഷോഷങ്ങൾക്കിടെ വ്യത്യസ്തമായ കുടുംബ കാര്യങ്ങളും ആചാരങ്ങളും ഷെലോക്ക് അഭിമുഖീകരിക്കുന്നു. എല്ലാത്തരം ബന്ധങ്ങളെയും സ്വീകരിക്കുന്നതിലൂടെ പാരമ്പര്യങ്ങൾ ഏറ്റവും മികച്ചതാകുന്നുവെന്ന് അയൽക്കാരിയായ ആൻറി അവനെ പഠിപ്പിക്കുകയും അത് ഷെലോക്കിൻറെ സ്വീകാര്യതയ്ക്ക് ഉത്തേജകമായി മാറുകയും ചെയ്യുന്നു.
അങ്കിത് അണ്ടുലേക്കറും (അനിമേഷ്) ഷൈലേഷ് ഗുപ്തയുമാണ്(ജെയ്) സ്വവർഗ ദമ്പതികളായി എത്തുന്നത്. സ്നേഹം, സ്വീകാര്യത, ബന്ധങ്ങൾ മനസ്സിലാക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലുമുള്ള പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ശക്തമായ സന്ദേശം ചിത്രം മനോഹരമായി നൽകുന്നു.ഗോദ്റെജ് ലഫയർ ഈ പ്രചാരണ ചിത്രത്തിലൂടെ പാരമ്പര്യങ്ങളോടൊപ്പം ബന്ധത്തിൻറെ പ്രാധാന്യം കൂടി ഊന്നിപ്പറയാൻ ലക്ഷ്യമിടുന്നു.
ബന്ധങ്ങൾ പടുത്തുയർത്തുന്നത് പാരമ്പര്യത്തിലല്ല, തങ്ങൾ ബന്ധങ്ങളിലൂടെ പാരമ്പര്യങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് ഇവിടെ ഹൈലൈറ്റ് ചെയ്യുന്നത്. അഞ്ചു വയസുകാരനായ ഷെലോക്കിൻറെ നിഷ്കളങ്കമായ ജിജ്ഞാസയിലൂടെ സ്നേഹവും സ്വീകാര്യതയും പോലുള്ള സങ്കീർണമായ കാര്യങ്ങൾ അനായാസം ലളിതമാകുന്നത് നാം കാണുന്നു. നിറം ഏന്തായാലും എല്ലാവരും എല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേ കളിമണ്ണിൽ നിന്നാണെന്ന സുന്ദരമായ രൂപകത്തിലൂടെയാണ് എല്ലാ സ്നേഹങ്ങളും ആഘോഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം ഷെലോക്കിൻറെ അയൽക്കാരി നൽകുന്നത്. വൈവിധ്യമാർന്ന ബന്ധങ്ങളെ പക്ഷപാതം കൂടാതെ സ്വീകരിക്കാൻ ഇത് ഷെല്ലോക്കിനെ അനുവദിക്കുന്നു.സ്വീകാര്യത ആരംഭിക്കുന്നത് മനസിലാക്കലിലൂടെയാണെന്നും ചിലപ്പോൾ ഏറ്റവും ലളിതമായ രൂപകങ്ങൾ ആഴത്തിലുള്ള പാഠങ്ങൾ പകർന്നുനൽകുമെന്നും ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഓരോരുത്തരുടെയും ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരുന്നതാണ് ദീപാവലി. ഓരോരുത്തരും നൂതനമായ വെളിച്ചത്തിൽ തിളങ്ങുമ്പോൾ ആഘോഷങ്ങൾ അർത്ഥവത്താകുന്നു. ചെറുപ്പത്തിൽ തന്നെ ഉൾപ്പെടുത്തലിൻറെ യഥാർത്ഥ മനോഭാവം പഠിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നതിലൂടെ ഷെല്ലോക്ക് മാറ്റങ്ങളുടെ അമ്പാസഡറാകുകയാണ്. സന്ദേശം വ്യക്തമാണ്: ദീപാവലി എല്ലാവർക്കുമായുള്ളതാണ്, എല്ലാ ബന്ധങ്ങളും അഭിമാനത്തോടെ ആഘോഷിക്കപ്പെടേണ്ടതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.