Sections

ഗോദ്‌റെജ് ലഫയർ 'സെലബ്രേറ്റിങ് അക്‌സപറ്റൻസ്' കാമ്പെയിനു തുടക്കം കുറിച്ചു

Monday, Nov 13, 2023
Reported By Admin
Godrej L'Affire

കൊച്ചി: ഗോദ്റെജ് ഇൻഡസ്ട്രീസിൻറേയും അസോസ്സിയേറ്റഡ് കമ്പനികളുടേയും ഉടമസ്ഥതയിലുള്ള മീഡിയ ലൈഫ്സ്റ്റൈൽ പ്ലാറ്റ് ഫോമായ ഗോദ്റെജ് ലഫയർ സാഹോദര്യ സ്നേഹം ആഘോഷിക്കുന്ന ഡിജിറ്റൽ കാമ്പെയിനായ സെലബ്രേറ്റിങ് അക്സപ്റ്റൻസിനു തുടക്കം കുറിച്ചു. ഭായ് ദൂജിനോട് അനുബന്ധമായാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. ഒരു ട്രാൻസ് ജെൻഡർ വനിതയുടേയും സഹോദരൻറേയും വൈകാരിക യാത്ര അവതരിപ്പിച്ചാണ് സാഹോദര്യ സ്നേഹത്തിൻറെ യഥാർത്ഥ അർത്ഥം ഈ ചിത്രത്തിലൂടെ നമുക്കു മുന്നിലെത്തിക്കുന്നത്.

ഏജൻസി 09നൊപ്പം ഗോദ്റെജ് കോർപ്പറേറ്റ് ബ്രാൻഡ് & കമ്മ്യൂണിക്കേഷൻസ് ടീമും ചേർന്ന് വിഭാവനം ചെയ്ത ഈ ചിത്രം, ഒരു ട്രാൻസ്ജെൻഡർ സ്ത്രീയുടെയും അവളുടെ സഹോദരന്റെയും വൈകാരികമായ യാത്രയെ ചിത്രീകരിച്ചുകൊണ്ട് സഹോദര ബന്ധത്തിന്റെ യഥാർത്ഥ അർത്ഥം പ്രദർശിപ്പിക്കുന്നു. മുൻവിധികൾ തുടരുന്ന ലോകത്ത്, ഗോദ്റെജ് ലഫയർ ഈ പക്ഷപാതങ്ങളെ ശക്തമായ ഒരു ബ്രാൻഡ് സിനിമയിലൂടെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നു.

ഉൾക്കൊള്ളലിൻറേതായ സംസ്ക്കാരം സ്വീകരിക്കാൻ ഈ ചിത്രം പ്രോൽസാഹനം നൽകുമെന്നു പ്രതീക്ഷിക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്റെജ് ഇൻഡസ്ട്രീസ് ആൻറ് അസോസ്സിയേറ്റഡ് കമ്പനീസ് കോർപ്പറേറ്റ് ബ്രാൻഡ് ആൻറ് കമ്യൂണിക്കേഷൻസ് മേധാവിയും വൈസ് പ്രസിഡൻറുമായ സുജിത്ത് പട്ടീൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.