- Trending Now:
കൊച്ചി: ഇന്ത്യയിലെ പകുതിയിലധികം ഉപഭോക്താക്കളും (58 ശതമാനം) അവർ സ്വന്തമായി വാങ്ങിയ ആദ്യത്തെ ഫർണിച്ചറിനോട് അഗാധമായ വൈകാരിക അടുപ്പം പ്രകടിപ്പിക്കുന്നുവെന്ന് ഗോദ്റെജ് ഇൻറീരിയോ നടത്തിയ 'ഹോംസ്കേപ്സ്' സർവേ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ ആദ്യമായി വാങ്ങിയ ഫർണീച്ചറിനെ ഒരു സാമൂഹിക ഇടമായി കാണുന്ന രീതിയാണ് പകുതിയോളം (44 ശതമാനം) പേർക്കും ഉള്ളതെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. വീടുമായും വീട്ടിലെ മറ്റു വസ്തുക്കളുമായും ഉള്ള ഉപഭോക്താക്കളുടെ കാഴ്ചപ്പാടും മൂല്യവും വിലയിരുത്തുന്നതിനായാണ് ഗോദ്റെജ് ഇൻറീരിയോ 'ഹോംസ്കേപ്സ്' സർവേ സംഘടിപ്പിച്ചത്.
തൻറേതായ സമയം ചെലവഴിക്കാനുള്ള ഇടമായാണ് സർവേയിൽ പങ്കെടുത്തവരിൽ 33 ശതമാനം പേരും വീടിനെ കാണുന്നത്. ഉറക്കം, മെഡിറ്റേഷൻ, സ്വയം പരിരക്ഷ, ബാൽക്കണി ഗാർഡൻ തുടങ്ങിയവയ്ക്കായി ചെലവഴിക്കുന്ന ഇടമായി അവർ ഇതിനെ പ്രയോജനപ്പെടുത്തുന്നു. വീടുകളിലെ ഫർണീച്ചർ, ഫർണീഷിങുകൾ, അലങ്കാരങ്ങൾ എന്നിവ തങ്ങളുടെ വ്യക്തിഗത വളർച്ച മാത്രമല്ല പ്രൊഫഷണൽ, സാമ്പത്തിക പുരോഗതിയെ സൂചിപ്പിക്കുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 74 ശതമാനം പേരും വിശ്വസിക്കുന്നു.
വ്യക്തികളും അവരുടെ കുടുംബവും വീടും തമ്മിലുള്ള വൈകാരികമായ ബന്ധമാണ് സർവേ വെളിപ്പെടുത്തുന്നതെന്നും ദൃശ്യഭംഗിയുള്ളതും അതേസമയം ആധുനിക ഇന്ത്യൻ ജീവിത ശൈലിക്ക് ഉതകുന്നതും ആയ ഫർണീച്ചറുകളാണ് ഗോദ്റെജ് ഇൻറീരിയോ തയ്യാറാക്കുന്നതെന്നും ഗോദ്റെജ് ഇൻറീരിയോ സീനിയർ വൈസ് പ്രസിഡൻറും ബിസിനസ് മേധാവിയുമായ സ്വപ്നീൽ നഗർകർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.