Sections

കൊച്ചി വിമാനത്താവളത്തിൽ ലോകോത്തര ലക്ഷ്വറി ലൗഞ്ച് ഒരുക്കുന്നതിൽ ഗോദ്റെജ് ഇൻറീരിയോ പങ്കാളികൾ

Tuesday, Sep 03, 2024
Reported By Admin
Godrej & Boyce Kochi airport project

കൊച്ചി: ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ കമ്പനിയായ ഗോദ്റെജ് & ബോയ്സിൻറെ ഭാഗമായ പ്രമുഖ ഗൃഹോപകരണ, ഓഫീസ് ഫർണിച്ചർ ബ്രാൻഡായ ഗോദ്റെജ് ഇൻറീരിയോ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ടെർമിനൽ2ലെ പുതിയ 0484 എയ്റോ ലൗഞ്ചിൻറെ ഇൻറീരിയർ, എംഇപി ജോലികൾ വിജയകരമായി പൂർത്തിയാക്കി. എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാവുന്ന മിതമായ നിരക്കിലുള്ള പ്രീമിയം എയർപോർട്ട് ലൗഞ്ച് അനുഭവമാണ് ഈ പ്രൊജക്റ്റിലൂടെ കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) ഒരുക്കിയിരിക്കുന്നത്.

50,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള 0484 എയ്റോ ലൗഞ്ച് വിമാനത്താവളത്തിലെ ട്രാൻസിറ്റ് അക്കോമഡേഷൻ പുനർ നിർവചിക്കുന്നു. സുരക്ഷാ മേഖലയ്ക്കു പുറത്തായി ഒരുക്കിയിരിക്കുന്ന ലൗഞ്ച് യാത്രക്കാർക്കും സന്ദർശകർക്കും ഉപയോഗിക്കാം. 37 സ്റ്റാൻഡേർഡ് റൂമുകളും, 4 സ്യൂട്ടുകളും ഉൾപ്പടെ 41 ഗസ്റ്റ് റൂമുകൾ, മൂന്ന് ബോർഡ്റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോ-വർക്കിങ് സ്പേസുകൾ, ജിം, സ്പാ, ലൈബ്രറി, റസ്റ്റോറൻറ് തുടങ്ങിയവ ഉൾപ്പെട്ടതാണ് ലൗഞ്ച്. എല്ലാം പൂർണമായും ഫർഷീഷ് ചെയ്തതും നിലവാരത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത പ്രീമിയം സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം മേഖലയിലെ 61.8 ശതമാനം യാത്രക്കാരെ കൈകാര്യം ചെയ്യുന്നു. 2015 മുതൽ ഗോദ്റെജ് ഇൻറീരിയോ സിയാലിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായുള്ള നിർണായക നവീകരണ പ്രവർത്തികളിൽ സഹകരിക്കുന്നു. സിയാലുമായി ചേർന്നുള്ള മൂന്നാമത്തെ പ്രൊജക്റ്റാണിത്. കേവലം ഒരു വർഷത്തിനുള്ളിലാണ് ഇത് പൂർത്തിയാക്കിയത്.

2025ഓടെ 5 ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യത്തിലെത്താൻ നിർണായകമായ അടിസ്ഥാന സൗകര്യ മേഖല ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ്. എല്ലാ യാത്രക്കാർക്കും ലോകോത്തര അനുഭവം നൽകാനായി സിയാലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ആഡംബര താമസ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കികൊണ്ട് 0484 എയ്റോ ലൗഞ്ച് എയർപോർട്ട് ഹോസ്പിറ്റാലിറ്റിയിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ഈ പദ്ധതി സ്പെയ്സുകൾ പരിവർത്തനം ചെയ്യുന്നതിനും ഉപയോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നു. നിലവിൽ ബി2ബി സെഗ്മെൻറ് വിറ്റുവരവിൽ തങ്ങളുടെ ടേൺകീ പദ്ധതികൾ ബിസിനസ്സ് 26 ശതമാനം സംഭാവന ചെയ്യുന്നു, 2025 സാമ്പത്തിക വർഷം 50 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്നുവെന്ന് ഗോദ്റെജ് ഇൻറീരിയോ സീനിയർ വൈസ് പ്രസിഡൻറും ബിസിനസ് തലവനുമായ സ്വപ്നീൽ നഗർകർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.