Sections

'പോസ്ച്ചർ പെർഫക്റ്റ്' കസേരകളുമായി ഗോദ്റെജ്

Wednesday, Nov 01, 2023
Reported By Admin
Godrej Interio

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിൻറെ ഭാഗവും ഇന്ത്യയിലെ മുൻനിര ഫർണീച്ചർ ഇൻറീരിയർ സോല്യൂഷൻ ബ്രാൻഡുമായ ഗോദ്റെജ് ഇൻറീരിയോ വെൽനസ് 'പോസ്ച്ചർ പെർഫക്റ്റ്' എന്ന പേരിൽ പുതിയ കസേരകളുടെ ശ്രേണി അവതരിപ്പിച്ചു. ഉൽപ്പന്നങ്ങളുടെ വിപുലീകരണത്തിൻറെ ഭാഗമായി നൂതന രൂപകൽപ്പനയിൽ അവതരിപ്പിക്കുന്ന കസേരകൾ 13 രാജ്യങ്ങൾ പേറ്റൻറ് നേടിയിട്ടുള്ള 'ട്രാക്ക് ബാക്ക്' എന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. വെൽനസ് സീറ്റിങ് വിഭാഗത്തിൽ സാമ്പത്തിക വർഷം 23-24ൽ 50 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. പോസ്ച്ചർ പെർഫെക്റ്റ് ചെയർ ഈ വിഭാഗത്തിൽ 10 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയരം ക്രമീകരിക്കാവുന്ന മേശയും സുഖകരമായ ഇരിപ്പിനുള്ള നിരവധി ഉൽപ്പന്നങ്ങളും ഗോദ്റെജ് ഇൻറീരിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പുതിയതാണ് പോസ്ച്ചർ പെർഫെക്റ്റ് ചെയർ. ഉപയോഗിക്കുന്ന ആളുടെ പിൻഭാഗത്തിന് പൂർണ പിന്തുണ ലഭിക്കുന്ന രീതിയിലാണ് കസേരയുടെ രൂപകൽപ്പന. ബിഐഎഫ്എംഎയുടെ ടെസ്റ്റിങ് സ്റ്റാൻഡേർഡിലൂടെ ഈടുറ്റതാണെന്നും തെളിയിച്ചിട്ടുണ്ട്. ഗ്രീൻഗാർഡ് പോലുള്ള ആഗോള സർട്ടിഫിക്കറ്റുകളും കസേരയ്ക്ക് ലഭിച്ചിട്ടുണ്ട്. ഓഫീസ്, ഇൻറീരിയർ എന്നിങ്ങനെ ആവശ്യമനുസരിച്ച് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന രീതിയിൽ 24 തരത്തിൽ കസേരകളുണ്ട്. മൂന്ന് വേരിയൻറിൽ അപ്ഹോൾസറിയുണ്ട്. നാലു വ്യത്യസ്ത നിറങ്ങളിൽ നിന്നും തെരഞ്ഞെടുക്കാം.

പോസ്ച്ചർ പെർഫെക്റ്റ് ഉൽപ്പന്ന ശ്രേണി ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളിൽ ലഭ്യമാണ്. ഗോദ്റെജ് ഇൻറീരിയോ വെബ്സൈറ്റിലൂടെയും സ്വന്തമാക്കാം. 50,000 മുതൽ 90,000 രൂപവരെയാണ് വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.