- Trending Now:
കൊച്ചി: പാറ്റ ശല്യം ഒഴിവാക്കുന്നതിനായി ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) പുതിയ ഹിറ്റ് ആന്റി-റോച്ച് ജെൽ പായ്ക്ക് അവതരിപ്പിച്ചു. പാറ്റകളെ അകറ്റാൻ വ്യാപകമായി ഉപയോഗിക്കുന്ന ഹിറ്റിന്റെ മറ്റൊരു വകഭേദമാണിത്. ഒരു തവണ ഉപയോഗിച്ചാൽ 45 ദിവസം വരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഹിറ്റ് ആന്റി-റോച്ച് ജെൽ പായ്ക്കിന്റെ 15 ഗ്രാമിന് 99 രൂപ മാത്രമാണ് വില.
കൊതുക്കിനെ പോലെ നിരവധി രോഗങ്ങൾ പരത്താൻ കെൽപ്പുള്ളവയാണ് പാറ്റകളും. വീടുകളിൽ പ്രത്യേകിച്ച് അടുക്കളകളിൽ പാറ്റകളുടെ ശല്യം ഇല്ലാതാക്കുന്നതിനായി വിശ്വസനീയവും ഫലപ്രദവുമായ ഒരു പരിഹാരം നൽകുകയാണ് ഹിറ്റിന്റെ അവതരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജിസിപിഎൽ ഹോം കെയർ മാർക്കറ്റിംഗ് മേധാവി ശിൽപ സുരേഷ് പറഞ്ഞു.
ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഇന്ത്യയിലെ ജെൽ അധിഷ്ഠിത പാറ്റ വിരുദ്ധ ഉൽപ്പന്നങ്ങളുടെ വിപണി വർഷം തോറും 25ശതമാനത്തിലധികമാണ് വളരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.