Sections

ഗോദ്റെജ് ഡിഇഐ ലാബും ഖെയ്താൻ ആന്റ് കോയും ചേർന്ന് വൈകല്യമുള്ള വ്യക്തികൾക്കായുള്ള ദിനം ആചരിച്ചു

Wednesday, Dec 04, 2024
Reported By Admin
Godrej D&I Lab and Khaitan & Co. celebrating International Day for Persons with Disabilities

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ ഡൈവേഴ്സിറ്റി ആന്റ് ഇൻക്ലൂഷൻ വിഭാഗമായ ഗോദ്റെജ് ഡിഇഐ ലാബും മുൻനിര നിയമ സ്ഥാപനമായ ഖെയ്താൻ ആന്റ് കോയും ചേർന്ന് വൈകല്യമുള്ള വ്യക്തികൾക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിച്ചു. വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച ഖെയ്താൻ ആന്റ് കോയുടെ കൈപുസ്തകത്തിന്റെ രണ്ടാം പതിപ്പും ഗോദ്റെജ് ഡിഇഐ ലാബുമായി സഹകരിച്ചു പുറത്തിറക്കി.

വൈകല്യമുള്ളവരെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് മുംബൈയിൽ നടത്തിയ സമ്മേളനത്തിലാണ് ഇതു പുറത്തിറക്കിയത്. വൈകല്യമുള്ളവരുടെ അവകാശങ്ങൾ സംബന്ധിച്ച ഇന്ത്യൻ നിയമങ്ങൾ വളർന്ന് വന്നതിനെ കുറിച്ച് തൽക്ഷണം മനസിലാക്കാൻ ഈ കൈപുസ്തകം സഹായിക്കും.

വൈകല്യമുള്ളവരെ തൊഴിലിടങ്ങളിൽ ഉൾപ്പെടുത്തുന്നതിനുള്ള തങ്ങളുടെ തുടർച്ചയായ പ്രതിബദ്ധത മനസിലാക്കാൻ ഈ പരിപാടി സഹായകമാകുമെന്ന് ഗോദ്റെജ് ഡിഇഐ ലാബ് മേധാവി പർമേഷ് ഷഹാനി പറഞ്ഞു. വൈവിധ്യമാർന്ന മേഖലകളിലുള്ളവരേയും വിദഗ്ദ്ധരേയും ഒരുമിച്ചു കൊണ്ടു വരികയെന്നത് ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ലക്ഷ്യമാണ്. വൈകല്യമുള്ളവരെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച സമീപനം മാറ്റിയെടുക്കാൻ ഈ കൈപുസ്തകം സ്ഥാപനങ്ങളെ സഹായിക്കുമെന്നും പർമേഷ് ഷഹാനി കൂട്ടിച്ചേർത്തു.

വൈകല്യമുള്ള വ്യക്തികളെ തൊഴിലിടങ്ങളിൽ ഉൾപ്പെടുത്തുന്നത് നിയമപരമായ ബാധ്യത മാത്രമല്ലെന്നും സ്ഥാപനങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ ഒന്നു കൂടിയാണെന്നും ഖെയ്താൻ ആന്റ് കോ പാർട്ട്ണർ ആകാശ് ചൗബേ പറഞ്ഞു. അവസരങ്ങൾ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകമായ കെട്ടിട സൗകര്യങ്ങൾ, ഉൾപ്പെടുത്താനാവുന്ന വിധത്തിലുള്ള നിയമന രീതികൾ എന്നിവ എല്ലാവരേയും വിലമതിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു സംസ്ക്കാരം വളർത്തിയെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കൈപുസ്തകത്തിൽ റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016, മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017 എന്നീ രണ്ടു നിർണായക നിയമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകല്യമുള്ള വ്യക്തികളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശക്തമായ നടപടികൾ മുന്നോട്ടു വെക്കുന്ന പാനൽ ചർച്ചയും ഈ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.