Sections

ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ മൊസ്കിറ്റോ റിപെല്ലൻറ് മോളിക്യൂൾ ഗുഡ്നൈറ്റ് ലിക്വിഡ് വേപറൈസറുമായി ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ്

Saturday, Jul 13, 2024
Reported By Admin
Godrej Consumer Products

കൊച്ചി: ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിലെ ശാസ്ത്രജ്ഞർ അവരുടെ പങ്കാളികളുമായി ചേർന്ന് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റൻറ് ഉള്ളതുമായ ആദ്യത്തെ മോളിക്യൂൾ ആയ റെനോഫ്ളൂത്രിൻ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസർ ഫോർമുലേഷനാണ് ഇതുണ്ടാക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏതു രജിസ്ട്രേഡ് ലിക്വിഡ് വേപറൈസർ ഫോർമാറ്റുകളേക്കാളും കൊതുകുകൾക്കെതിരെ രണ്ടു മടങ്ങു കൂടുതൽ ഫലപ്രദമാണ് റെനോഫ്ളൂത്രിനിലൂടെ നിർമിക്കുന്ന ഈ ഫോർമുലേഷൻ. കഠിനമായ പരിശോധനകളും സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡ് ആൻറ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ അംഗീകാരവും ഇതിൻറെ കാര്യക്ഷമതയും സുരക്ഷയും അടിവരയിട്ടുറപ്പിക്കുന്നു. വീട്ടിലെ ഇൻസെക്ടിസൈഡ്സ് വിഭാഗത്തിലെ മുൻനിരക്കാരായ ജിസിപിഎൽ തങ്ങളുടെ പുതിയ ഗുഡ്നൈറ്റ് ഫ്ളാഷ് ലിക്വിഡ് വേപറൈസറിലാണ് ഈ റെനോഫ്ളൂത്രിൻ ഫോർമേഷൻ അവതരിപ്പിക്കുന്നത്.

എല്ലാ ദശാബ്ദങ്ങളിലും പുതിയ മോളിക്യൂളുകൾ വഴി കൊതുകുകൾക്കെതിരായ ഫലപ്രാപ്തി വർധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ കണ്ടുപിടുത്തത്തിനു ശേഷം 15 വർഷത്തിലേറെ ആയതിനാൽ ഇന്ത്യയിലെ പലരും നിയമവിരുദ്ധമായതും രജിസ്ട്രേഷൻ ഇല്ലാത്തതുമായ ഉയർന്ന ശക്തിയുള്ള തിരികളും നിയമവിരുദ്ധമായ ചൈനീസ് വികസിത മോളിക്യൂളുകളും ഉപയോഗിക്കുന്നുണ്ട്.

പുതുമകൾ അവതരിപ്പിക്കന്നതിൽ 127 വർഷത്തെ പാരമ്പര്യമുള്ള ഗോദ്റെജ് ഇന്ത്യയിൽ തദ്ദേശീയമായ പല പുതുമകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീർ സിതാപതി ചൂണ്ടിക്കാട്ടി. രജിസ്ട്രേഷൻ ഇല്ലാത്തതും നിയമവിരുദ്ധമായ ചൈനീസ് മോളിക്യൂളുകളും ഇന്ത്യയിലേക്കു വിവിധ രീതികളിലൂടെ എത്തുന്നുണ്ട്. റെനോഫ്ളുത്രിൻ ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ മൊസ്കിറ്റോ റിപെല്ലൻറ് മോളിക്യൂളാണ്. നിയമവിരുദ്ധ മോളിക്യൂളുകൾ ഉള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇതു ജനങ്ങളെ അകറ്റി നിർത്തും. തങ്ങൾക്കിപ്പോൾ അന്താരാഷ്ട്ര വിപണികളിൽ നിന്ന് ഇറക്കുമതി ചെയ്ത മോളിക്യൂളുകൾ ഇല്ലാത്തതിനാൽ ഈ കണ്ടുപിടുത്തം ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക കൂടിയാണു ചെയ്യുന്നത്. അനോഫിലിസ്, ഈഡിസ്, ക്യൂലെക്സ് തുടങ്ങി കൂടുതലായി കണ്ടുവരുന്ന കൊതുകിനങ്ങൾക്കെല്ലാം എതിരെ റെനോഫ്ളുത്രിൻ ഫലപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബത്തെ കൊതുകുകളിൽ നിന്നു സംരക്ഷിക്കാനായി ലിക്വിഡ് വേപറൈസറുകൾ ഉപയോഗിക്കുന്നതിനാണ് 63 ശതമാനം ഇന്ത്യക്കാരും മുൻഗണന നൽകുന്നതെന്ന് ഗുഡ്നൈറ്റ് നടത്തിയ ഗവേഷണം വെളിപ്പെടുത്തിയിരുന്നു. ഇതിനു പ്രതികരണമായി ജിസിപിഎൽ ഗുഡ്നൈറ്റ് ഫ്ളാഷ് ലിക്വിഡ് വേപറൈസറിൽ വിപ്ലവകരമായ റെനോഫ്ളുത്രിൻ മോളിക്യൂൾ അവതരിപ്പിക്കുകയാണ്. പുതിയ ലിക്വിഡ് വേപറൈസർ കൊതുകകളെ രണ്ടിരട്ടി വേഗത്തിൽ പായിക്കുകയും സ്വിച്ച് ഓഫ് ചെയ്തു കഴിഞ്ഞും രണ്ടു മണിക്കൂർ പ്രവർത്തിക്കകുയും ചെയ്യും.

മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുകൾ പരത്തുന്ന രോഗങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകന്നതോടൊപ്പം കാര്യമായ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കൊതുകിനെതിരെ ഫലപ്രദമായ സംരക്ഷണം ഉണ്ടായിരിക്കേണ്ടതാണ്. മലേറിയയ്ക്കും ഡെങ്കിപ്പനിക്കും കാരണമാകുന്ന സാധാരണ കൊതുകുകൾക്കെതിരെ റെനോഫ്ളുത്രിന് വളരെ ഫലപ്രതമാണ്. അതിൻറെ തൽക്ഷണ നൊക്ക്-ഡൗൺ ഇഫക്റ്റും നീണ്ടുനിൽക്കുന്ന സംരക്ഷണവും കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിലും അതിലൂടെ രോഗങ്ങൾ പകരുന്നത് ു ശക്തമായി തടയുമെന്നും പ്രമുഖ ഡെവലപ്മെൻറ് പീഡിയാട്രീഷ്യനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിലെ (ഐഎപി) സീനിയർ അംഗവുമായ ഡോ സമീർ ദൽവായി പറഞ്ഞു.

പേറ്റൻറ് ഉള്ള റെനോഫ്ളുത്രിൻ മോളിക്യൂൾ ഉപവയോഗിക്കാൻ ഇടക്കാലത്തേക്ക് ജിസിപിഎല്ലിനു മാത്രമാണ് അവകാശമുള്ളതെന്ന് സുധീർ സിതാപതി കൂട്ടിച്ചേർത്തു. ഇതിലൂടെ ഇന്നു വിപണിയിൽ ലഭ്യമായ മറ്റേതു ഫോർമുലേഷനേക്കാളും രണ്ടു മടങ്ങു ഫലപ്രദമായി ഗുഡ്നൈറ്റ് ഫ്ളാഷ് ലിക്വിഡ് വേപറൈസർ ഫോർമുലേഷൻ പ്രവർത്തിക്കും. ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്ന റെനോഫ്ളുത്രിനു തങ്ങൾ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിപണികളിൽ വൻ സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റീഫില്ലും വേപറൈസർ മിഷ്യനും അടങ്ങിയ സമ്പൂർണ പാക്കിന് 100 രൂപ വിലയിലാണ് ഗുഡ്നൈറ്റ് ഫ്ളാഷ് ലഭ്യമാക്കിയിട്ടുള്ളത്. റീഫില്ലുകൾ വെറും 85 രൂപ വീതമായും ലഭ്യമാക്കി ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമീണ ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്കു സേവനം നൽകുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.