Sections

ഗോദ്റെജ് സപ്ലയർ ഇന്നൊവേഷൻ ഡേ സംഘടിപ്പിച്ചു

Tuesday, Apr 16, 2024
Reported By Admin
Godrej Consumer Products

കൊച്ചി: നൂതന സമീപനങ്ങൾക്ക് പ്രശസ്തരായ ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) വിതരണക്കാർക്കായി ഇന്നൊവേഷൻ ഡേ സംഘടിപ്പിച്ചു. വിതരണക്കാരുടെയും പങ്കാളികളുടെയും വിപുലമായ ശൃംഖലയിൽ സർഗാത്മകത, പുതുമ, സുസ്ഥിരത എന്നിവ വളത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിതരണക്കാർക്ക് എഫ്എംസിജി ബിസിനസിൽ ഒന്നിലധികം വിഭാഗങ്ങളിലുടനീളം ആശയങ്ങൾ പങ്കിടുന്നതിനും, നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിനുമുള്ള വേദി കൂടിയായിരുന്നു ഇത്.

പാക്കേജിങ് സാമഗ്രികൾ, പെർഫ്യൂമുകൾ, അസംസ്കൃത വസ്തുക്കൾ എന്നിവയിൽ പ്രത്യേക വൈദഗ്ധ്യം നേടിയ ജിസിപിഎല്ലിൻറെ പ്രധാന വിതരണക്കാരും പങ്കാളികളും ഇന്നൊവേഷൻ ഡേയിൽ പങ്കെടുത്തു. സുസ്ഥിര സമ്പ്രദായങ്ങൾ, സാങ്കേതിക സംയോജനം, പ്രോസസ് ഇൻഫർമേഷൻ, നൂതന പാക്കേജിങ്, ഉൽപ്പന്ന നവീകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും പരിപാടിയുടെ ഭാഗമായി നടന്നു.

ഇന്നൊവേഷൻ തങ്ങളുടെ ധാർമികതയുടെ കാതലാണെന്ന് ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിൻറെ ഇന്ത്യ & സാർക്ക് പ്രൊഡക്ട് സപ്ലൈ ഓർഗനൈസേഷൻ മേധാവി സൗരഭ് ജാവർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.