Sections

ഗോദ്റെജ് എൻറർപ്രൈസസ് തദ്ദേശീയമായ കണ്ടുപിടുത്തവും സുരക്ഷാ പരിശീലനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നു

Wednesday, Oct 23, 2024
Reported By Admin
Godrej & Boyce material handling equipment with safety features for workplace safety

കൊച്ചി: ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്റെജ് ആൻഡ് ബോയ്സിൻറെ മെറ്റീരിയൽ ഹാൻഡ്ലിങ് ബിസിനസ് തദ്ദേശീയമായ കണ്ടുപിടുത്തത്തിലൂടെയും സമഗ്രമായ നൈപുണ്യ വികസനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നു.

നിർമ്മാണത്തിൻറെ മൂന്നിൽ രണ്ട് ഭാഗവും മെറ്റീരിയൽ കൈകാര്യം ചെയ്യുന്നതാണ്. 40 ശതമാനം അപകടങ്ങൾക്കും കാരണം സുരക്ഷിതമല്ലാത്ത മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന രീതികളാണ് അതിൽ 80 ശതമാനം ആളുകളുടെ പിഴവും സുരക്ഷിതമല്ലാത്ത രീതികളും മൂലമാണ് അതുകൊണ്ട് മെറ്റീരിയൽ ഹാൻഡ്ലിങ് ബിസിനസ് അതിൻറെ ഉപകരണങ്ങളിൽ നിരവധി സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്.

സീറ്റ് ബെൽറ്റ് ഇൻറർലോക്ക് സംവിധാനം, കാൽനടക്കാർക്കുള്ള സുരക്ഷാ ലൈറ്റുകൾ, മറ്റ് ചലിക്കുന്ന വസ്തുക്കൾ, ഓപറേറ്റർ സാന്നിദ്ധ്യം അറിയുന്ന സെൻസർ, ഓപറേറ്ററുടെ ഇരിപ്പും സീറ്റ് ബെൽറ്റ് ധരിക്കലും ശരിയല്ലെങ്കിൽ ഉയർത്തൽ, ചരിക്കൽ, കൂട്ടിചേർക്കൽ പ്രക്രിയകൾ, ഫോർക്ക്ലിഫ്റ്റ് നീക്കങ്ങൾ എന്നിവ തടയുന്ന അധിക സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തിരിക്കുമ്പോൾ വേഗം 30 ശതമാനം കുറയുന്ന സ്മാർട്ട് കർവ് കൺട്രോൾ സാങ്കേതിക വിദ്യയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മെറ്റീരിയൽ ഹാൻഡ്ലിങ് പ്രവർത്തനങ്ങളിലെ സുരക്ഷ സംബന്ധിച്ച ഇന്ത്യയിലെ അദ്യ 'ഐ റിപ്പോർട്ടും' 2023 സാമ്പത്തിക വർഷം അവതരിപ്പിച്ചിട്ടുണ്ട്.

ഈ സാങ്കേതികവിദ്യകൾക്ക് പിന്തുണ നൽകുന്നതിനായി ഗോദ്റെജ് ആൻഡ് ബോയ്സ് എൻജിഒകളം ഫോർക്ക്ലിഫ്റ്റ് ഓപറേറ്റർമാർക്കുള്ള ട്രെയിനിങ് സ്കൂളുകളുമായി സഹകരിച്ച് സമഗ്ര പരിശീലന പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനകം 3500ലധികം ഓപറേറ്റർമാർക്ക് പരിശീലനം നൽകി കഴിഞ്ഞു. 2025 സാമ്പത്തിക വർഷത്തോടെ 300 ഓപറേറ്റർമാർക്കു കൂടി പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇൻറഗ്രേറ്റഡ് സ്കിൽ എൻഹാൻസ്മെൻറ് പ്ലാറ്റ്ഫോമിലൂടെ നൈപുണ്യ വികസനത്തിലുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്നു. എല്ലാ ടീം അംഗങ്ങൾക്കും ഡിജിറ്റൽ ഇൻറർഫേസിലൂടെ സെയിൽസ്, സർവീസ്, ടെക്നിക്കൽ ട്രെയിനിങ് നൽകുന്നു.

സുസ്ഥിരതയിലും നൈപുണ്യ മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ ജോലിസ്ഥലങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യൻ കമ്പനികൾ നേതൃത്വം നൽകുന്നുവെന്ന് ഉറപ്പാക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികളെ പരിപോഷിപ്പിക്കുന്നതിനും ഇൻട്രാലോജിസ്റ്റിക്സ് മേഖലയിൽ ഉത്തരവാദിത്തമുള്ള വളർച്ച കൈവരിക്കുന്നതിനും വേണ്ടിയാണ് ഇതെന്ന് ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്റെജ് ആൻഡ് ബോയ്സിൻറെ മെറ്റീരിയൽ ഹാൻഡ്ലിംഗ് ബിസിനസ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും ബിസിനസ് ഹെഡുമായ അനിൽ ലിംഗായത്ത് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.