Sections

വസ്ത്രങ്ങൾ പുതുമയുള്ളതായി നിലനിർത്തുന്നതിനുള്ള മാർഗങ്ങളുമായി ഗോദ്റെജ് അപ്ലയൻസ് വാഷിങ് മെഷീൻസ് പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ്

Monday, Jul 24, 2023
Reported By Admin
Godrej Appliances Washing Machine

കൊച്ചി: വസ്ത്രങ്ങൾ പുതുമയുള്ളതായി നിലനിർത്തുന്നതിനുള്ള നുറുങ്ങുകൾ പങ്കുവച്ച് ഗോദ്റെജ് അപ്ലയൻസിന്റെ വാഷിങ് മെഷീൻസ് പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ് ശശാങ്ക് സിൻഹ. വസ്ത്രങ്ങളുടെ നിറം, തുണിയുടെ തരം, അഴുക്കിന്റെ അളവ് എന്നിവയെ അടിസ്ഥാനമാക്കി അലക്കാനുള്ള വസ്ത്രങ്ങൾ വേർതിരിക്കുക. ഇരുണ്ട നിറങ്ങളിലുമുള്ള വസ്ത്രങ്ങൾ വേർതിരിച്ച് മെഷീനിൽ അലക്കുന്നത് നിറം ഇളകുന്നത് മൂലമുള്ള കേടുപാടുകൾ നിയന്ത്രിക്കാനും സഹായിക്കും.

കഴുകാനുള്ള വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ ഇടുന്നതിനുമുമ്പ്, വസ്ത്രങ്ങളുടെ അകംഭാഗം പുറത്തേക്ക് തിരിക്കണം. വസ്ത്രങ്ങൾ കഴുകുന്നതിന് മുമ്പ് കുറച്ച് നേരം വെള്ളത്തിൽ മുക്കിവയ്ക്കുന്നതും നല്ല ശീലമാണ്. അഴുക്കും കറയും പെട്ടെന്ന് ഇളകാൻ ഇത് സഹായിക്കും.

ഡിറ്റർജന്റ് ശരിയായ അളവിൽ ഉപയോഗിക്കലാണ് മറ്റാരു മാർഗം. മെഷീൻ ഡ്രമ്മും ലിന്റ് കളക്ടറും പതിവായി വൃത്തിയാക്കുന്നതും നല്ലതാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് തുറന്ന് വൃത്തിയാക്കണം. മെഷീൻ ഓവർലോഡ് ചെയ്യുന്നത് ഒഴിവാക്കണം. നിശ്ചിത അളവിൽ കൂടുതൽ വസ്ത്രങ്ങൾ ഒരേസമയം അലക്കാനിട്ടാൽ അത് ശരിയായ വൃത്തിയാക്കലിന് തടസമാവും. നിങ്ങളുടെ ലോഡും തുണിയും അനുസരിച്ച് ഉചിതമായ വാഷ് മോഡ് തിരഞ്ഞെടുക്കണം. കറ നീക്കം ചെയ്യുന്നതിനൊപ്പം, വസ്ത്രങ്ങൾ അണുവിമുക്തമാക്കലും പ്രധാന ഘടകമാണ്. അതിനാൽ നിങ്ങളുടെ വസ്ത്രങ്ങൾ ആഴത്തിൽ വൃത്തിയാക്കുന്ന, പുതിയത് പോലെ മനോഹരമാക്കുന്ന ഫീച്ചറുകളുള്ള വാഷിങ് മെഷീനുകൾ തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.