Sections

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024നായി ഗോദ്റെജ് അപ്ലയൻസസ് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കുന്നു

Saturday, Sep 28, 2024
Reported By Admin
Godrej Appliances Collaborates with Education Ministry for Sustainable Innovations in Smart India Ha

കൊച്ചി: ലോകത്തിലെ യഥാർത്ഥ പ്രശ്നങ്ങൾക്കു പരിഹാരം കാണാനായി യുവ മനസുകളുടെ ക്രിയാത്മകതയും കഴിവുകളും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായുള്ള സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൻറെ ഏഴാമത് പതിപ്പിനായി ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ ഭാഗമായ ഗോദ്റെജ് ആൻറ് ബോയ്സിൻറെ അപ്ലയൻസസ് ബിസിനസ് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കും.

സുസ്ഥിരതയ്ക്കായുള്ള പുതുമകൾ കണ്ടെത്താൻ എയർ കണ്ടീഷണറുകളും റഫ്രിജറേറ്ററുകളും വാഷിങ് മെഷീനുകളും ഡെസർട്ട് എയർ കൂളറുകളും പോലുള്ള വലിയ ഉപകരണങ്ങളിൽ ഊർജ്ജവും ജലവും അടക്കമുള്ള വിഭവങ്ങൾ സംരക്ഷിക്കുന്നതു ശക്തമാക്കുക എന്നതാണ് ഇത്തവണത്തെ ഹാക്കത്തോണിനായി ഗോദ്റെജ് അപ്ലയൻസസ് തെരഞ്ഞെടുത്തിട്ടുള്ള പ്രമേയം. സുസ്ഥിരതയും കാര്യക്ഷമതയും വർധിപ്പിക്കുന്ന രീതിയിലെ പുതുമയുള്ള പരിഹാരങ്ങൾ വീടുകളിലെ അനിവാര്യമായ ഈ ഉപകരണങ്ങൾക്കായി കണ്ടെത്തുക എന്നതാണ് സോഫ്റ്റ് വെയർ, ഹാർഡ് വെയർ വിഭാഗങ്ങൾക്കായി മുന്നോട്ടു വെക്കുന്ന പ്രമേയം. വിഭവങ്ങൾ സംരക്ഷിക്കുകയും പാരിസ്ഥിതിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്യുക എന്ന ആഗോള ലക്ഷ്യത്തോടു ചേർന്നാണ് ഈ നീക്കം.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിനായി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കാൻ തങ്ങൾക്ക് ഏറെ ആഹ്ളാദമുണ്ടെന്നു ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് അപ്ലയൻസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും ബിസിനസ് മേധാവിയുമായ കമൽ നന്തി പറഞ്ഞു. ക്രിയാത്മക മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ കണ്ടുപിടുത്തങ്ങൾക്കുള്ള ശക്തിയിൽ ഗോദ്റെജ് അപ്ലയൻസസ് എന്നും വിശ്വസിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുമകളുടേയും മികവിൻറേയും പര്യായമായ ഗോദ്റെജ് അപ്ലയൻസസ് തങ്ങളുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള യുവ മനസുകളെ പ്രോൽസാഹിപ്പിക്കാനുള്ള തങ്ങളുടെ ദൗത്യത്തിൽ പങ്കുചേരുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐഎസിടി വൈസ് ചെയർമാനും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്നൊവേഷൻ സെല്ലിൻറെ ചീഫ് ഇന്നൊവേഷൻ ഓഫീസറുമായ ഡോ. അഭയ് ജെറെ പറഞ്ഞു. പുതുമകൾ തേടിയുള്ള ഈ യാത്ര വ്യവസായങ്ങളെ മാത്രമല്ല അതിനപ്പുറവും പിന്തുണക്കുന്നതാണെന്നും ഈ നീക്കത്തിൽ ഗോദ്റെജ് അപ്ലയൻസസും ഒത്തുചേരുന്നത് ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് തലത്തിലും പ്രായോഗികമായ നീക്കങ്ങളും തമ്മിലുള്ള അഭാവം മറികടക്കാൻ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സയൻസ്, എഞ്ചിനീയറിങ്, ഡിസൈൻ, മാനേജുമെൻറ് തുടങ്ങി വിവിധ മേഖലകളിൽ നിന്നു ബിരുദം നേടുന്ന വിദ്യാർത്ഥികളെ ദൈനംദിന ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾക്കു പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്ന ദേശീയ തലത്തിലെ മുൻനിര നീക്കമാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ. കണ്ടുപിടുത്തങ്ങളുടേയും പ്രായോഗികമായ പ്രശ്ന പരിഹാരങ്ങളുടേയും സംസ്ക്കാരം വളർത്തിയെടുക്കാൻ ഇതു ലക്ഷ്യമിടുന്നു. ലോകത്തിലെ യഥാർത്ഥ പ്രശ്നങ്ങൾക്കു ക്രിയാത്മക പരിഹാരങ്ങൾ കണ്ടെത്താനുള്ള ഊർജ്ജസ്വലമായ അവസരം ഇതിലൂടെ വിദ്യാർത്ഥികൾക്കു ലഭ്യമാക്കുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.