Sections

വുഡ് ഫിനിഷ് എസി, റഫ്രിജറേറ്റർ ശ്രേണിയുമായി ഗോദ്‌റെജ് അപ്ലയൻസസ്

Tuesday, Mar 12, 2024
Reported By Admin
Godrej

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിൻറെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ ഗോദ്റെജ് ആൻറ് ബോയ്സിൻറെ ഭാഗമായ ഗോദ്റെജ് അപ്ലയൻസസ് പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വികസിപ്പിച്ചെടുത്ത വുഡ് ഫിനിഷ് ഹോം അപ്ലയൻസസുകളുടെ പുതിയ ശ്രേണിയായ ഇയോൺ വോഗ് അവതരിപ്പിച്ചു. സൗന്ദര്യ സങ്കൽപവും സാങ്കേതികവിദ്യയും കോർത്തിണക്കി സമകാലിക വീടുകളുടെ രൂപകൽപനയ്ക്ക് അനുയോജ്യമായ ആധുനിക റഫ്രിജറേറ്ററുകളും എയർ കണ്ടീഷണറുകളും അടങ്ങിയതാണ് ഈ ശ്രേണി.

എല്ലാം മികച്ച ചിന്തയോടെ നിർമിക്കുക എന്ന ഗോദ്റെജിൻറെ രീതിയ്ക്ക് അനുസൃതമായി അവതിരിപ്പിക്കുന്ന പുതുമകളാണ് ഗോദ്റെജ് ഇയോൺ വോഗ് ശ്രേണിയിലെ വുഡ് ഫിനിഷ് ശ്രേണിയിലുള്ള റഫ്രിജറേറ്ററുകളും എയർ കണ്ടീഷണറുകളും. മറ്റ് പ്രീമിയം ഉത്പന്നങ്ങൾ കൂടി വിപണിയിൽ എത്തിക്കുന്നതോടെ പ്രീമിയം വിഭാഗത്തിൻറെ സംഭാവന 45ൽ നിന്ന് 55 ശതമാനമായി ഉയർത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഉത്പന്ന നിരയോടെ പ വേനൽക്കാല വിൽപ്പനയിൽ 20 ശതമാനം വർധനവും പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് അപ്ലയൻസസ് എക്സിക്യൂട്ടീവ് പ്രസിഡൻറും ബിസിനസ് മേധാവിയുമായ കമൽ നന്ദി പറഞ്ഞു.

ഓക്ക്, വാൾനട്ട് വുഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഗോദ്റെജ് ഇയോൺ വോഗ് ശ്രേണിയിലെ റഫ്രിജറേറ്ററുകൾ. 272 ലിറ്റർ, 244 ലിറ്റർ എന്നിങ്ങനെയാണ് ശേഷി. 27,000 രൂപ മുതൽ 32,000 രൂപ വരെയാണ് വില. നാനോ ഷീൽഡ് ഡിസ്ഇൻഫെക്ഷൻ സാങ്കേതികവിദ്യയിലൂടെ 95 ശതമാനത്തിലേറെ സർഫസ് ഡിസ്ഇൻഫെക്ഷനുമായാണ് ഈ റഫ്രിജറേറ്ററുകൾ എത്തുന്നത്.

സൈപ്രസ്, തേക്ക്, മഹാഗണി എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ എയർ കണ്ടീഷണറുകൾ ലഭ്യമാണ്. 1.5 ടൺ എ.സി.ക്ക് 35,000 രൂപ മുതൽ 38,000 രൂപ വരെയാണ് വില. ഇതിലെ 5 ഇൻ 1 കൺവർട്ടബിൾ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ലാഭിക്കാനും സാധിക്കും. 4-വേ സ്വിങ്, 52 ഡിഗ്രിയിലും ഹെവി ഡ്യൂട്ടി കൂളിങ്ങും ഇതിലുണ്ട്. കുറഞ്ഞ് ഗ്ലോബൽ വാമിംഗ് റഫ്രജൻറായ ആർ32 ആണ് ഈ എസികളിൽ ഉപയോഗിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.