- Trending Now:
ഓണം അടുത്തെത്തിയതോടെ ഗോദ്റെജ് എൻറർപ്രൈസസിൻറെ ഭാഗമായ ഗോദ്റെജ് ആൻറ് ബോയ്സിൻറെ അപ്ലയൻസസ് ബിസിനസ് നിർമിത ബുദ്ധി സാങ്കേതികവിദ്യാ പിന്തുണയുള്ള വിപുലമായ ഉൽപ്പന്ന നിരയും ഉപഭോക്താക്കൾക്കുള്ള നിരവധി ആനുകൂല്യങ്ങളുമായി ഒരുങ്ങി.
അപ്ലയൻസസുകളായാലും ഡിവൈസുകളായാലും ഉപഭോക്താക്കൾ ഇന്ന് ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുന്നത് കൂടുതൽ സാങ്കേതികവിദ്യാ തൽപരരായും ബുദ്ധി ഉപയോഗിച്ചുമാണ്. ഇതിനനുസൃതമായി ഗോദ്റെജിൻറെ വാഷിങ് മെഷീനുകളും റഫ്രിജറേറ്ററുകളും എയർ കണ്ടീഷണറുകളും അടങ്ങിയ ഉപകരണ നിര ഉപയോഗം നിരീക്ഷിക്കുകയും കാലാവസ്ഥ, ഫൂഡ് ലോഡ്, ക്ലോത്ത് ലോഡ്, ക്ലോത്ത് ബാലൻസ് തുടങ്ങിയ വിവിധ ഘടകങ്ങൾ മനസിലാക്കുകയും ചെയ്യുന്ന രീതിയിലെ ഇൻ ബിൽറ്റ് ഇൻറലിജൻസുമായാണ് എത്തുന്നത്. ഉപകരണത്തിൻറെ പ്രകടനം ഏറ്റവും മികച്ചതാക്കുന്ന വിവിധ സവിശേഷതകളാണ് ഓരോന്നിനും ഒപ്പമുള്ളത്.
കൂടുതൽ ശേഷിയുള്ള ഉപകരണങ്ങൾക്കായി ഉപഭോക്താക്കൾക്കിടയിൽ വളർന്നു വരുന്ന പ്രവണതയ്ക്ക് അനുസൃതമായി 400+ ലിറ്റർ ഫ്രോസ്ററ് ഫ്രീ റഫ്രിജറേറ്ററുകൾ, വലിയ 10 കെജി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ, 2.5 ടൺ എയർ കണ്ടീഷണറുകൾ തുടങ്ങിയവ പോലുള്ള കമ്പനി ഉൽപന്ന നിരയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഊർജ്ജ സംരക്ഷണത്തിൽ കമ്പനിക്കുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടി ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായതും വർഷത്തിൽ 100 യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നതുമായ റഫ്രിജറേറ്റർ, ഉന്നത ശേഷിയുള്ള 5-സ്റ്റാർ എയർ കണ്ടീഷണറുകൾ, ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ, ഡീപ് ഫ്രീസറുകൾ എന്നിവ കമ്പനി അവതരിപ്പിക്കുന്നുണ്ട്. സവിശേഷമായ ആനുകൂല്യങ്ങളുമായി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളുടെ മികവുറ്റ നിരയും കമ്പനി മുന്നോട്ടു വെക്കുന്നുണ്ട്.
ഓണാഘോഷങ്ങളുടെ ഭാഗമായി 2024 ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിനു മാത്രമായി ഓണം മഹാരാജ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ലയൻസസുകൾ വാങ്ങുന്നവർക്ക് ദിവസവും 95,000 രൂപ വരെ വിലയുള്ള ഗോദ്റെജ് അപ്ലയൻസസുകൾ വിജയിക്കാൻ അവസരം ലഭിക്കും. ഈ ആനുകൂല്യം നേടാനായി ഉപഭോക്താക്കൾ ക്യുആർ കോഡ് സ്കാൻ ചെയ്യുകയും ലക്കി ഡ്രോയിൽ പങ്കെടുക്കുകയും വേണം. ഇതിനു പുറമേ ഉപഭോക്താക്കൾക്ക് 12,000 രൂപ വരെയുള്ള ക്യാഷ്ബാക്ക്, രണ്ടു വർഷ ദീർഘിപ്പിച്ച വാറണ്ടി, സീറോ ഡൗൺ പെയ്മെൻറ് വായ്പ, ഈസി ഇഎംഐ തുടങ്ങിയവയും ലഭ്യമാണ്. എയർ കണ്ടീഷണറുകൾ അഞ്ചു വർഷത്തെ സമഗ്ര വാറണ്ടിയുടെ പ്രത്യേക ഓണം ഓഫറുമായാണ് എത്തുന്നത് ഇക്കാലത്തെ ഉപഭോക്താക്കൾക്ക് അപ്ലയൻസസുകളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച അവസരമാക്കി മാറ്റുകയും ചെയ്യും.
കേരളം തങ്ങൾക്ക് വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും ഹോം അപ്ലയൻസസ് വിപണിയെ സംബന്ധിച്ച് ഉൽസവ സീസൺ ആരംഭിക്കുന്നത് ഓണക്കാലത്താണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്റെജ് അപ്ലയൻസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും ബിസിനസ് മേധാവിയുമായ കമൽ നന്തി പറഞ്ഞു. നിർമിത ബുദ്ധി സാങ്കേതികവിദ്യയുമായി പ്രകടനങ്ങൾ ഏറ്റവും മികച്ചതാക്കുന്നതും കൂടുതൽ സൗകര്യങ്ങൾ നൽകുന്നതുമായ വിപുലമായ ഉൽപന്ന നിരയുമായി ഈ വർഷം എത്തുമ്പോൾ തങ്ങൾക്കേറെ ആവേശമുണ്ട്. ഈ ഉൽസവ ആവേശം വർധിപ്പിക്കാനായി തങ്ങൾ പ്രത്യേകമായി തയ്യാറാക്കിയ ഓണം മഹാരാജ ഓഫറാണ് കേരളത്തിലെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി നൽകുന്നത്.
തങ്ങളുടെ പ്രീമിയം ഉൽപന്ന നിരയിൽ പുതുതായി കൂട്ടിച്ചേർത്ത കൂടുതൽ ശേഷിയുള്ളതും ഇൻറലിജൻറ് സാങ്കേതികവിദ്യാ പിന്തുണയുള്ളതുമായ ഉൽപന്നങ്ങളും ആവേശകരമായ ഓഫറുകളും വഴി ഈ ഓണക്കാലത്ത് മുൻ വർഷത്തേക്കാൾ 30-35 ശതമാനം ഉയർന്ന ഉപഭോഗമാണു തങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ മേഖലയ്ക്ക് വേനൽക്കാലത്ത് മികച്ചൊരു തുടക്കമാണു ലഭിച്ചത്. ആ പ്രവണത ഓണക്കാലത്തും തുടരുമെന്നാണു തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.