Sections

ഗോദ്റെജ് അപ്ലയൻസസ് ഐഎ പവേർഡ് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾക്കായി ഫുള്ളി ഓട്ടോമേറ്റഡ് മാനുഫാക്ചറിങ് ലൈൻ തുറന്നു

Wednesday, Sep 11, 2024
Reported By Admin
Godrej Appliances launches new fully automated washing machine manufacturing facility

കൊച്ചി: ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിന് കീഴിലുള്ള ഗോദ്റെജ് ആൻഡ് ബോയ്സിൻറെ അപ്ലയൻസസ് വിഭാഗമായ ഗോദ്റെജ് അപ്ലയൻസസ്, ഐഎ ടെക്നോളജി അധിഷ്ഠിതമായ പുതിയ ശ്രേണിയിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട്ലോഡ് വാഷിങ് മെഷീനുകളുടെ നിർമാണത്തിനായി സമ്പൂർണ ഓട്ടോമേറ്റഡ് മാനുഫാക്ചറിങ് ലൈൻ തുറന്നു. പുതിയ സൗകര്യത്തോടെ നിർമാണ ശേഷി കൂടുതൽ വിപുലീകരിക്കാനും ബ്രാൻഡിന് കഴിഞ്ഞു. മെഷിനറി, ടൂൾസ്, ഇൻഫ്രാസ്ട്രക്ച്ചർ, ബാക്ക്വാർഡ് ഇൻറഗ്രേഷൻ എന്നിവക്കായി ഏകദേശം 100 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ഗോദ്റെജ് അപ്ലയൻസസ് നടത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഷിർവാലാണ് പുതിയ ഫുള്ളി ഓട്ടോമേറ്റഡ് ഫെസിലിറ്റി. ഇവിടെ പ്രതിവർഷം 3 ലക്ഷം യൂണിറ്റ് ഫ്രണ്ട്ലോഡ് വാഷിങ് മെഷീൻ നിർമിക്കാനാവും. ഓട്ടോമാറ്റിക് വാഷിങ് മെഷീൻ പോർട്ട്ഫോളിയോയുടെ ഉത്പാദനം ഇരട്ടിയാവുന്നതോടെ, ഗോദ്റെജ് അപ്ലയൻസസിൻറെ വിപണി സാന്നിധ്യവും ഇതുവഴി ശക്തിപ്പെടും. റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, സെമി, ടോപ്പ്ലോഡ് വാഷിങ് മെഷീനുകൾ, മെഡിക്കൽ റഫ്രിജറേറ്ററുകൾ, ഇൻസുലികൂൾ, ക്യൂബ് എന്നിങ്ങനെ മറ്റ് ഉപകരണങ്ങളും ഈ ഗ്രീൻകോ പ്ലാറ്റിനം പ്ലസ് സർട്ടിഫൈഡ് ഫാക്ടറിയിൽ നിർമിക്കുന്നുണ്ട്.

പുതിയ ഐഎ അധിഷ്ഠിത ഉൽപ്പന്ന ശ്രേണി ഇന്ത്യൻ ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നുവെന്ന് പുതിയ അസംബ്ലി ലൈനിനെക്കുറിച്ച് സംസാരിച്ച ഗോദ്റെജ് അപ്ലയൻസസിൻറെ ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ കമൽ നന്തി പറഞ്ഞു. നിലവിൽ വാഷിങ് മെഷീൻ വിഭാഗത്തിൽ അതിവേഗം വളരുന്ന ബ്രാൻഡുകളിലൊന്നായ ഞങ്ങൾ 100 കോടി രൂപയുടെ ഈ പുതിയ നിക്ഷേപത്തിലൂടെ ബ്രാൻഡ് മൂല്യം കൂടുതൽ ശക്തിപ്പെടുത്തും. ഈ വർഷം വാഷിങ് മെഷീൻ വിഭാഗത്തിൽ രണ്ടിരട്ടി വളർച്ച എന്ന ലക്ഷ്യം കൈവരിക്കാനും ഒരുങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിശാസ്ത്രവും കാലാവസ്ഥാപരവുമായ സാഹചര്യം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, അലക്ക് ശീലങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവരുടെ മുൻഗണനകൾ കണക്കിലെടുത്താണ് പുതുനിര ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് പുതിയ ഉൽപ്പന്ന ശ്രേണിയെക്കുറിച്ച് സംസാരിച്ച ഗോദ്റെജ് അപ്ലയൻസസിലെ വാഷിങ് മെഷീൻ പ്രൊഡക്ട് ഗ്രൂപ്പ് ഹെഡ് ശശാങ്ക് സിൻഹ കൂട്ടിച്ചേർത്തു. ഉയർന്ന സൗന്ദര്യബോധത്തോടൊപ്പം 7-10 കിലോഗ്രാം ശേഷിയുള്ള ഈ നൂതന യന്ത്രങ്ങൾ ഐഎ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട് ലോഡ് ഡിറ്റക്ഷൻ, വാട്ടർലെവൽ അഡ്ജസ്റ്റ്മെൻറ് എന്നീ സാങ്കേതിക വിദ്യകളിലൂടെ മികച്ച വസ്ത്ര പരിചരണം നൽകുകയും, വിലയേറിയ വെള്ളവും ഊർജവും ലാഭിക്കുകയും ചെയ്യും. ഇതുവഴി ഉപഭോക്താക്കളുടെ വാഷിങ് അനുഭവം പുനർനിർവചിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ചിന്താപൂർവം ചെയ്യുന്ന കാര്യങ്ങളോടുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമായി നിരവധി നൂതന സവിശേഷതകൾ ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ ശ്രേണിയെ വേറിട്ടതാക്കുന്നു. ഉദാഹരണമായി സ്റ്റീം വാഷ് പ്രോഗ്രാം ഫീച്ചർ വസ്ത്രങ്ങൾ ആഴത്തിൽ വൃത്തിയാക്കുകയും, രണ്ട് ദിവസം വരെ പഴക്കമുള്ള നൂറിലേറെ വ്യത്യസ്ത തരം കറകളെ കഴുകുകയും ചെയ്യും. റിഫ്രഷിങ് പ്രോഗ്രാം വസ്ത്രങ്ങളുടെ ദുർഗന്ധം അകറ്റും, ഫാബ്രിസേഫ് ഡ്രം വൈവിധ്യമാർന്ന തുണിത്തരങ്ങളുടെ ഗുണനിലവാരം നിലനിർത്താനും സഹായിക്കും. കൂടാതെ, ഈ മെഷീനുകൾക്ക് വസ്ത്രങ്ങൾ 30 മിനിറ്റ് വേഗത്തിൽ ഉണക്കാനും കഴിയും. ഓട്ടോ ഡ്രം ക്ലീൻ റിമൈൻഡേഴ്സ്, ആൻറി റസ്റ്റ് കാബിനറ്റ്, ഓവർഫ്ളോ പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾക്കൊപ്പം. 2 വർഷത്തെ സമഗ്രവും 10 വർഷത്തെ മോട്ടോർ വാറണ്ടിയും ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ ശ്രേണി വാഗ്ദാനം ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.